Monday 21 June 2021

വിമുക്തി മിഷൻ നടത്തുന്ന വീഡിയോ മത്സരം

 സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് മുൻ വർഷങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വന്നിരുന്നു. 

കോവിഡ് പശ്ചാത്തലത്തിലുളള പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് ഈ വർഷത്തെ വായനാ ദിനാചരണത്തിന്റെ ഭാഗമായി വായനയുമായി ബന്ധപ്പെട്ട ഒരു വീഡിയോ തയ്യാറാക്കൽ മത്സരമാണ് വിദ്യാർഥികൾക്കായി വിമുക്തി മിഷൻ ഒരുക്കിയിരിക്കുന്നത്. 

മത്സരത്തിൽ പങ്കെടുക്കുന്നതിന്, 'സാഹിത്യ കൃതികളിൽ എന്നെ സ്വാധീനിച്ച കഥാപാത്രം' എന്ന വിഷയത്തിൽ അവർ വായിച്ചിട്ടുളള മലയാളം/ഇംഗ്ലീഷ് കൃതികളിലെ ഒരു കഥാപാത്രത്തെ കുറിച്ചുള്ള ഒരു വിവരണം അഞ്ച് മിനിറ്റ് അധികരിക്കാത്ത രീതിയിൽ വീഡിയോയിൽ തയ്യാറാക്കി വിമുക്തി മിഷനിലേക്ക് ഇ മെയിലായി അയച്ചു തരാവുന്നതാണ്. 

പങ്കെടുക്കുന്ന വിദ്യാർത്ഥിയുടെ പേര്, പഠിക്കുന്ന ക്ലാസ്, പഠിക്കുന്ന സ്ഥാപനം, ജില്ല, മൊബൈൽ കോൺടാക്റ്റ് നമ്പർ എന്നിവ സഹിതം ജൂൺ 19 വൈകുന്നേരം അഞ്ച് മണിക്ക് വരെ സൃഷ്ടികൾ അയക്കാവുന്നതാണ്.

പങ്കെടുക്കുന്നയാളെ സംബന്ധിച്ച മേൽ കാണിച്ച വിവരങ്ങൾ സൃഷ്ടിയോടൊപ്പം നിർബന്ധമായും ചേർത്തിരിക്കണം. അല്ലാത്ത പക്ഷം മത്സരത്തിന് പരിഗണിക്കുന്നല്ല. 

എല്ലാ ജില്ലകളിലും മികച്ച ഒരു സൃഷ്ടിക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകുന്നതാണ്. ഒരു വിഭാഗം മാത്രമായാണ് മത്സരം. 

സൃഷ്ടികൾ അയക്കേണ്ട ഇ മെയിൽ വിലാസം:

vimukthiexcise@gmail.com

No comments:

Post a Comment

FIITJEE ടാലന്റ് റിവാർഡ് പരീക്ഷ

ഏത് ഘട്ടത്തിലും FIITJEE-യിൽ ചേരാൻ ആഗ്രഹിക്കുന്ന ഓരോ വിദ്യാർത്ഥിയും FIITJEE ടാലന്റ് റിവാർഡ് പരീക്ഷയിൽ പങ്കെടുക്കണം. ഇനിപ്പറയുന്നതുപോലുള്ള നേര...